അയോധ്യ അനുബന്ധക്കേസ് ഭരണഘടനാ ബെഞ്ചിന് വിടില്ല

അയോധ്യ അനുബന്ധക്കേസ് ഭരണഘടനാ ബെഞ്ചിന് വിടില്ല. ഇസ്മയില്‍ ഫറൂഖി കേസില്‍ സുപ്രീം കോടതിയുടെ പുനഃപരിശോധനയുണ്ടാകില്ല. മുസ്ലീംങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസ്സായ സ്ഥലത്തും അവര്‍ക്ക് നിസ്‌കാരമാകാമെന്നും നേരത്തെ സുപ്രീം കോടതിയിലെ ഭൂരിപക്ഷ ബെഞ്ച് നിരീക്ഷിച്ചു. ഇതിനെതിരെ മുസ്ലീം സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

1994 ല്‍ ഇസ്മായീല്‍ ഫാറൂഖി കേസില്‍ മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസ്സായ സ്ഥലത്തും അവര്‍ നിസ്കാരമാവമെന്നും  സുപ്രീംകോടതിയിലെ ഭൂരിപക്ഷബെഞ്ച്  നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ വിവിധ മുസ്ലീംസംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന്  വിധി വരുന്നത്.  അയോധ്യ കേസിന്റെ അന്തിമ വിധിയ്ക്ക് ഇന്നത്തെ വിധി നിര്‍ണ്ണായകമാകും.

Top