22
Feb 2019
Friday
Kuttanadu

മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമോ? വിധി ഇന്ന്

ayodhya

അയോധ്യ കേസിന്റെ അനുബന്ധ പരാതിയില്‍ സുപ്രീം കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസ് അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവര്‍ സഹജഡ്ജിമാരുമായ  മൂന്നംഗബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.

1994 ല്‍ ഇസ്മായീല്‍ ഫാറൂഖി കേസില്‍ മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസ്സായ സ്ഥലത്തും അവര്‍ നിസ്കാരമാവമെന്നും  സുപ്രീംകോടതിയിലെ ഭൂരിപക്ഷബെഞ്ച്  നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ വിവിധ മുസ്ലീംസംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന്  വിധി വരുന്നത്.  അയോധ്യ കേസിന്റെ അന്തിമ വിധിയ്ക്ക് ഇന്നത്തെ വിധി നിര്‍ണ്ണായകമാകും.

Top