Advertisement

ബാലഭാസ്കറിന്റേയും ഭാര്യയുടേയും നില മാറ്റമില്ലാതെ തുടരുന്നു

September 28, 2018
0 minutes Read
balabhaskar

വാഹനാപകടത്തില്‍ പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്കറിന്റേയും ഭാര്യ ലക്ഷ്മിയുടേയും നില മാറ്റമില്ലാതെ തുടരുന്നു. ഇരുവരും വെന്റിലേറ്ററിലാണ്. മരുന്നുകളോട് നേരിയ തോതിലെങ്കിലും പ്രതികരിക്കുന്നുണ്ടെങ്കിലും അപകടത്തിന് ശേഷം ബാലഭാസ്കറിന് ബോധം തിരിച്ചെടുക്കാനായിട്ടില്ല. ഇരുവരുടേയും നിലയില്‍ ആശാവഹമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാരും വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാറ് അപകടത്തില്‍പ്പെട്ടത്. മകള്‍ രണ്ട് വയസ്സുകാരിയായ തേജസ്വിനി മരിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. കഴുത്തിലെ കശേരുക്കള്‍ക്കും, ശ്വാസകോശത്തിനും, സുഷ്മ്നാ നാഡിയ്ക്കുമാണ് ബാലഭാസ്കറിന് പരിക്ക്. തൃശ്ശൂരില്‍ നിന്നും ക്ഷേത്ര ദര്‍ശനത്തിന് ശേഷം മടങ്ങവയൊണ് അപകടം ഉണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top