Advertisement

പര്‍ദ്ദ ധരിച്ച് പ്രസവ വാര്‍ഡില്‍ കയറിയ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

September 30, 2018
Google News 1 minute Read

പര്‍ദ്ദ ധരിച്ച് പ്രസവ വാര്‍ഡില്‍ കയറിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി തൊടുപുഴയിലാണ് സംഭവം. നൂര്‍ സമീര്‍ എന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് പര്‍ദ്ദ ധരിച്ച് തൊടുപുഴ അല്‍-അഷര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കയറിയത്. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പിന്നാലെ, ഇയാള്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്.

ആളുകള്‍ കൂടിയതോടെ അപകടം മണത്ത നൂര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുഖാവരണം മാറിയതോടെ ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അറിയാവുന്ന ചിലര്‍ തിരിച്ചറിയുകയായിരുന്നു. തടഞ്ഞു വച്ച ആളുകളെ തള്ളിമാറ്റിയാണ് നൂര്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 419 (ആള്‍ മാറാട്ടം), ഐപിസി 354 സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുക എന്നിവ പ്രകാരമാണ് കേസ്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും നൂറിനെ ഇതു വരെ പിടികൂടാനായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here