പച്ച മാംസത്തിലൂടെ കമ്പി തുളച്ച് താരാരാധന

അതിര് കടന്ന താരാരാധനയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. തമിഴ്നാട്ടില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ചിമ്പു ആരാധകന്റേതാണ് വീഡിയോ. ശരീരത്തിലൂടെ കമ്പി തുളച്ച് കയറ്റി ജെസിബിയില്‍ കെട്ടിത്തൂങ്ങിക്കിടന്ന് ചിമ്പുവിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്ന വീഡിയോയാണിത്. ചിമ്പുവിന്റെ പുതിയ ചിത്രമായ ചെക്ക സിവന്ത വാനം എന്ന ചിത്രത്തിന്റെ കട്ടൗട്ടിലാണ് ഭ്രാന്തന്‍ ആരാധന. വീഡിയോ വിമര്‍ശിച്ച് നിരവധി പേര്‍ ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.