ബലാത്സംഗ കേസില്‍ ഇര മൊഴിമാറ്റിയാല്‍ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി

supreme court a

ബലാത്സംഗ കേസില്‍ പ്രതിയ്ക്ക് അനുകൂലമായി മൊഴിമാറ്റിയാല്‍ ഇരയ്ക്കെതിരെ കേസ് എടുക്കാമെന്ന് സുപ്രീം കോടതി. ഇനി മൊഴിമാറ്റിയാലും മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയ്ക്ക് എതിരെ കേസ് എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന്റെതാണ് ഉത്തരവ്. ക്രിമിനല്‍ വിചാരണകള്‍ സത്യം തേടിയുള്ള അന്വേഷണമാണെന്നും കോടതി നിരീക്ഷിച്ചു. ബലാത്സംഗക്കേസിലെ പരാതിക്കാരി മൊഴിമാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.

Top