‘ഈ ലോഡ്ജില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ കയറ്റില്ല’; ശീതളിനെ അപമാനിച്ച കേസില്‍ ലോഡ്ജ് ഉടമയെ അറസ്റ്റ് ചെയ്തു

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് റൂം നല്‍കാതെ അപമാനിച്ചെന്ന പരാതിയില്‍ ലോഡ്ജ് ഉയമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ വടകരയിലാണ് സംഭവം. മൊകേരി ഗവണ്‍മെന്റ് കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ശീതളിനെ ലോഡ്ജ് ഉടമ അപമാനിച്ചത്. വടകരയിലെ അല്‍-സഫ ലോഡ്ജ് ഉടമയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിങ്ങളെ പോലുള്ളവര്‍ക്ക് റൂം നല്‍കാനാകില്ലെന്ന് പറഞ്ഞ് ലോഡ്ജ് ഉടമ അപമാനിച്ചുവെന്ന് ശീതള്‍ ശ്യാം പറഞ്ഞു.

Top