ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് വിരമിക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാളെ വിരമിക്കും. നാളെയാണ് വിരമിക്കുന്നതെങ്കിലും നാളെ ഗാന്ധിജയന്തിയായത് കൊണ്ട് ഇന്നാണ് (തിങ്കള്‍) ദീപക് മിശ്രയുടെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസം. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് അടുത്ത പുതിയ ചീഫ് ജസ്റ്റിസ്. ആധാര്‍, വിവാഹേതര ലൈംഗിക ബന്ധം, ശബരിമല സ്ത്രീ പ്രവേശനം എന്നീ വിഷയങ്ങളിലെ ചരിത്ര വിധിയ്ക്ക് ശേഷമാണ് ദീപക് മിശ്ര പടിയിറങ്ങുന്നത്.