‘എന്തുകൊണ്ട് രോഹിത് ഇല്ല!’; പ്രതിഷേധമറിയിച്ച് സൗരവ് ഗാംഗുലിയും ഹര്‍ഭജന്‍ സിംഗും

ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തിയ രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും.
ഏഷ്യാകപ്പില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിതിനെ അഭിനന്ദിച്ച ഗാംഗുലി, ടെസ്റ്റ് ടീമില്‍ അദ്ദേഹത്തിന്റെ പേരു കാണാത്തത് അദ്ഭുതപ്പെടുത്തിയെന്നും പറഞ്ഞു. ‘ടെസ്റ്റ് ടീമില്‍ രോഹിതിന്റെ പേരു ഇല്ലാത്തതില്‍ ഞാന്‍ അദ്ഭുതപ്പെട്ടു പോകുന്നു. എന്തായാലും ടെസ്റ്റ് ടീമിലെ സ്ഥാനം അധികം അകലെയല്ലെന്നു കരുതുന്നു’ ഗാംഗുലി കുറിച്ചു.
ഈ സെലക്ടര്‍മാര്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും ക്ലൂ ഉണ്ടോ എന്നും ഇതൊന്നും എനിക്കത്ര ദഹിക്കുന്നില്ലെന്നും ഹര്‍ഭജന്‍ സിംഗ് ട്വീറ്ററില്‍ കുറിച്ചു.
കൂടുതല്‍ മൂര്‍ച്ഛയുള്ള വാക്കുകളിലൂടെയായിരുന്നു ഹര്‍ഭജന്‍ സിംഗ് സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചത്.
‘വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ രോഹിത് ഇല്ല. ഈ സെലക്ടര്‍മാര്‍ എങ്ങനെയാണ് ചിന്തിക്കുന്നത്, ആര്‍ക്കെങ്കിലും എന്തെങ്കിലും ക്ലൂ ഉണ്ടോ. ഉണ്ടെങ്കില്‍ എനിക്കൊന്ന് പറഞ്ഞുതരണം. ഇതൊന്നും എനിക്കത്ര ദഹിക്കുന്നില്ല’. ഹര്‍ഭജന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here