വിവാഹേതര ബന്ധം ആരോപിച്ച് യുവതിയെയും യുവാവിനെയും മരത്തിൽ കെട്ടിയിട്ട് തല്ലി

വിവാഹേതര ബന്ധം ആരോപിച്ച് യുവതിയെയും യുവാവിനെയും മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഉത്തർപ്രദേശിലെ സതിജോർ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കളാണ് മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു.

യുവതിയുടെ ഭർത്താവായ സഹാബുദ്ദീന്റെ സുഹൃത്താണ് റിസ്വാൻ. റിസ്വാൻ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ബന്ധുക്കൾ റിസ്വാനെയും യുവതിയെയും മർദ്ദിച്ചത്. പരിക്കേറ്റതിനെ തുടർന്ന് ഇരുവരും ആശുപത്രിയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top