Advertisement

വരുന്നു ലിമിറ്റഡ് എഡിഷന്‍ ബലേനോ

October 2, 2018
1 minute Read
baleno limited edition to launch soon

ഉത്സവ സീസണെ വരവേല്‍ക്കാനായി മാരുതി സുസുക്കി എത്തുന്നത് ലിമിറ്റഡ് എഡിഷന്‍ ബലേനോയുമായാണ്. ബ്ലാക്ക് ബോഡി കിറ്റുമായാണ് ലിമിറ്റഡ് എഡിഷന്‍ ഹാച്ച്ബാക്ക് എത്തുന്നത്. ഫ്രണ്ട്-റിയര്‍ സ്‌ക്കര്‍ട്ടുകള്‍ , സൈഡ് സ്‌ക്കര്‍ട്ടുകള്‍, അതേ നിറത്തിലുള്ള ബോഡി മോള്‍ഡിങ് എന്നിവ വാഹനത്തിന്റെ എക്‌സ്റ്റീരിയര്‍ ഭംഗി കൂട്ടുന്നു.

ക്വില്‍റ്റിങ്ങോടു കൂടിയ ബ്ലാക്ക് ലെതര്‍ സീറ്റുകള്‍, ടിഷ്യു ബോക്‌സ്, കുഷ്യനുകള്‍, സ്മാര്‍ട്ട് കീ ഫൈന്‍ഡറോടു കൂടിയ കീ ചെയിന്‍, ഡോര്‍ സില്ലുകളില്‍ ഇല്യൂമിനേറ്റഡ് സ്‌ക്കഫ് പ്ലേറ്റ് എന്നില ഇന്റീരിയറിന് അഴകേകുന്നു.

അധിക സൗകര്യങ്ങള്‍ക്ക് 27,000 രൂപ മാത്രമേ അധിക ചെലവാകുന്നുള്ളു. വാഹനത്തില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും തന്നെയില്ല. ഉല്‍സവ കാലത്ത് കാര്‍ വാങ്ങാനുദ്ദേശിക്കുന്നവരെയാണ് കമ്പനി ലക്ഷ്യമിടുന്നത്. കടുത്ത മല്‍സരമുള്ള വിപണിയില്‍ ആകര്‍ഷകമായ ഡിസൈനും, കൈ പൊള്ളിക്കാത്ത വിലയുമായി ബലേനോയെത്തുമ്പോള്‍ ചെറുകാര്‍ വിപണിയില്‍ മല്‍സരം മുറുകുമെന്നുറപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top