ബാലഭാസ്‌കർ തന്റെ വയലിൻ തന്ത്രികൾ മീട്ടി നമ്മുടെ മനസ്സിൽ ഇടം നേടിയത് ഈ ഗാനങ്ങളിലൂടെ

ബാലഭാസ്‌കർ എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെയെല്ലാം നെഞ്ചിലേക്ക് ഒഴുകിയെത്തുന്ന ഒരു ഈണമുണ്ട്. 2011 ൽ പുറത്തിറങ്ങിയ ‘ലെറ്റ് ഇറ്റ് ബി’ എന്ന ആൽബം.
പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് കൃഷ്ണയാണ്. സംഗീതസംവിധാനം നിർവ്വഹിച്ചത് ബാലഭാസ്‌കറും. ആൽബത്തിൽ ബാലഭാസ്‌കർ പാടുന്നുമുണ്ട്.
അന്നുവരെ അത്തരത്തിലൊരു സംഗാതം നമ്മളാരും തന്നെ കേട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്നും ഈ ആൽബം ഒരു വിസ്മയമായി തുടരുന്നു.
ഒരു കാലത്ത് പ്രണയഗാനങ്ങൾ അടക്കിവാണിരുന്ന ഈസ്റ്റ് കോസ്റ്റ് വിജയൻ ആൽബങ്ങളിലെ ഹിറ്റ് ഗാനങ്ങളായ നിനക്കായ്, ആദ്യമായി എന്നിവയുടെ സംഗീതം ഒരുക്കിയതും ബാലഭാസ്‌കർ തന്നെയാണ്.
സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനങ്ങൾക്ക് പുറമെ, ഉയിരേ, വെണ്ണിലവേ, മലരേ മൗനമാ തുടങ്ങി നിരവധി ഗാനങ്ങൾക്ക് അദ്ദേഹം വയലിനിൽ തീർത്ത കവർ സോങ്ങുകൾ ഏറെ ശ്രദ്ധേയമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here