Advertisement

വ്യാപാര രംഗത്ത് നാഫ്ത യുഎസ്എംസിഎയ്ക്ക് വഴിമാറി

October 2, 2018
Google News 1 minute Read

വ്യാപാര മേഖലയില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ പുത്തന്‍ തന്ത്രവുമായി അമേരിക്ക. യുഎസ്-ക്യാനഡ-മെക്‌സിക്കോ ത്രിരാഷ്ട്ര കരാര്‍ സാധ്യമാകുന്നതോടെ രാജ്യാന്തര വ്യാപാരത്തില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ അമേരിക്കക്ക് കഴിയുമെന്നാണ് സൂചന. മൂന്ന് രാജ്യങ്ങളിലെയും മധ്യവര്‍ഗ്ഗ സമൂഹത്തിനും, മൊത്തം സാമ്പത്തികരംഗത്തിനും ഉണര്‍വ് പകരുമെന്ന് ക്യനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അഭിപ്രായപ്പെട്ടു. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ കൂടുതല്‍ ആധുനീകീകരിക്കാനും, സ്ഥിരമാക്കാനും നാഫ്താ ഉടമ്പടിക്കു പകരമായെത്തുന്ന കരാറിനാകുമെന്ന് ജസ്റ്റിന്‍ ട്രൂഡോ പറയുന്നു. വടക്കേ അമേരിക്കയില്‍ സ്യതന്ത്രവും, നിക്ഷ്പക്ഷവുമായ വ്യാപാരം ഉറപ്പു വരുത്താന്‍ കരാറിനാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

1994 ലെ നോര്‍ത്ത് അമേരിക്കന്‍ സ്വതന്ത്ര വ്യാപാരക്കരാറായ നാഫ്തയുടെ 19 ാം ചാപ്റ്റര്‍ മാറ്റം വരുത്താതെ നിലനിര്‍ത്തിയിരിക്കുന്നു. തര്‍ക്ക പരിഹാര നടടികളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.

കരാറിലെ പ്രധാന ഭാഗങ്ങള്‍

ക്യാനഡയിലെ ഡയറി വിപണിയുടെ 3.6% അമേരിക്കക്ക് തുറന്നു കിട്ടും.
സ്റ്റീലിന് 25% വും, അലൂമിനിയത്തിന് 10%വും നികുതി തുടരും.
ക്യാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന 2.6 മില്യണ്‍ വാഹനങ്ങള്‍ക്ക് നികുതിയിളവ്. നിലവില്‍ 1.8 മില്യണ്‍ വാഹനങ്ങളുടെ കയറ്റുമതിയാണ് വാഹനങ്ങള്‍ക്കുള്ളത്.
ഇ കൊമേഴ്‌സ് ഡ്യൂട്ടി ഫ്രീ വാങ്ങലുകളില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാക്കുന്ന വ്യവസ്ഥകള്‍.

കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വന്‍ തോതില്‍ തൊഴില്‍ -ഉല്‍പ്പാദന വളര്‍ച്ച ഉണ്ടാകുമെന്ന് മൂന്ന് രാജ്യങ്ങളിലെയും നേതാക്കള്‍ വിശ്വസിക്കുന്നു.ഏറ്റവും മോശമായി രൂപപ്പെടുത്തിയ നാഫ്തക്ക് പകരക്കാരനായെത്തുന്ന കരാര്‍ പുതിയ ചരിത്രം കുറിക്കുമെന്നാണ് ട്രംപ് പറയുന്നത്. വടക്കേ അമേരിക്കയെ വീണ്ടും ഒരു ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാന്‍ ഇതുവഴി ആകുമെന്നും ട്രംപ് വിശ്വസിക്കുന്നു. വ്യാപാരയുദ്ധത്തിന് തുടക്കമിട്ട അമേരിക്ക വടക്കേ അമേരിക്കന്‍ രാജ്യങ്ങളുമായി സൗഹൃദ വ്യാപാരത്തിലൂടെ വ്യാപാരക്കമ്മി കുറയ്ക്കലിനാണ് ലക്ഷ്യമിടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here