Advertisement

മൂന്ന് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കിയ പോളിയോ തുള്ളി മരുന്നില്‍ വൈറസ് സാന്നിധ്യം

October 2, 2018
Google News 0 minutes Read

ഉത്തർപ്രദേശ്, മഹാരാഷ്​ട്ര, തെലങ്കാനയിലും കുട്ടികൾക്ക്​ നൽകിയ പോളിയോ തുള്ളി മരുന്നിൽ ടൈപ്പ്​ 2 പോളിയോ വൈറസ്​ സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗാസിയാബാദിലെ ഫാർമസ്യുട്ടിക്കൽ കമ്പനി ബയോമെഡ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ നിർമിച്ച തുള്ളിമരുന്നിലാണ്​ രോഗാണു സാന്നിധ്യം സ്ഥിരീകരിച്ചത്.

മൂന്നു സംസ്​ഥാനങ്ങളിലും മരുന്നുകൾ കഴിച്ച കുട്ടികളെ നിരീക്ഷിക്കണമെന്ന്​ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​. കുട്ടിളെ സൂക്ഷ്​മ നിരീക്ഷണത്തിന്​ വിധേയമാക്കി രോഗാണു എങ്ങനെപ്രവർത്തിക്കുന്നുവെന്നും എന്തെ​ങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ്​ പോളിയോ സർവൈലൻസ്​ സംഘത്തോട്​​ ആവശ്യപ്പെട്ടിരിക്കുന്നത്​.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here