ഐവി ശശിയുടെ സഹോദരന്‍ അന്തരിച്ചു

i v sasankan

ഐവി ശശിയുടെ സഹോദരന്‍ ഐവി ശശാങ്കന്‍ അന്തരിച്ചു. സിപിഐയുടെ കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. ഹൃദയ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായും ദീര്‍ഘ കാലം പ്രവര്‍ത്തിച്ചു. കേരകര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റും ആള്‍ ഇന്ത്യ കോക്കനട്ട് ഗ്രോവേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. സിപിഐ പ്രവര്‍ത്തകയും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്ഥിരം സമതി അധ്യക്ഷയുമായ ആശയാണ് ഭാര്യ. ശ്രാവണ്‍, അനുശ്രീ എന്നിവര്‍ മക്കള്‍..

Top