സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറിയും ബ്രുവറികളും അനുവദിച്ച വിഷയം; ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ

kerala govt declared stand on bruvery issue in hc

സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറിയും ബ്രുവറികളും അനുവദിച്ചതിൽ അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി.

മദ്യ നിർമാണ യൂണിറ്റുകൾ അനുവദിക്കില്ലെന്ന് സർക്കാർ നയപരമായ തിരുമാനം എടുത്തിട്ടില്ല. സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ച് ഉൽപാദനം ഇല്ലെന്നും പുറത്തു നിന്നു ഇറക്കുമതി ചെയ്യുകയാണെന്നും രണ്ട് ഡിസ്റ്റിലറികൾക്കും 3 ബ്രൂവറികൾക്കും എക്‌സൈസ് കമ്മിഷണർ മുൻകൂർ അനുമതി മാത്രമാണ് നൽകിയിട്ടുള്ളതെന്നും സർക്കാർ അറിയിച്ചു.

മദ്യ നിർമാണ യൂണിറ്റുകൾ ആവശ്യത്തിനില്ലാത്ത സാഹചര്യത്തിൽ പുതുതായി അനുവദിക്കേണ്ടതുണ്ടന്ന് സർക്കാർ വ്യക്തമാക്കി. ശ്രീ ചക്ര ഡിസ്റ്റിലറീസി ന്റേതടക്കം 5 അപേക്ഷകളാണ് ലഭിച്ചത്. ഒരു ഡിസ്റ്റിലറി പൊതു
മേഖലയിലാണന്നും 3 ബ്രുവറികൾ സ്വകാര്യ മേഖലയിലാണന്നും സർക്കാർ വ്യക്തമാക്കി.

Top