Advertisement

സംഗീത ലോകത്തെ അതികായർക്കൊരു ട്രിബ്യൂട്ടുമായി ‘യാദോം കി ഭാരത്’ ബാൻഡ്

October 3, 2018
Google News 1 minute Read
yaadon ki bharath

ഇന്ത്യൻ സംഗീതലോകത്തെ അതികായർക്ക് ട്രിബ്യൂട്ടുമായി ‘യാദോം കി ഭാരത്’ എന്ന ബാൻഡ്. എൺപതുകളിലേയും തൊണ്ണൂറുകളിലേയും ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

കിഷോർ കുമാറിന്റെ പ്യാർ മാംഗാ ഹേ തുംഹീ സേ, സാഗർ എന്ന ചിത്രത്തിലെ ചെഹര ഹേ യാ ചാന്ദ് ഖിലാ, ഓ മേരെ ദിൽ കേ ചേയ്ൻ, ആശാ ഭോസ്ലെയുടെ ദൂർ തക് ആപ്‌കെ പീചെ തുടങ്ങി നിരവധി ഗാനങ്ങൾ കോർത്തിണക്കിയ ഈ മെഡ്‌ലി അറേഞ്ച് ചെയ്തിരിക്കുന്നത് കൃഷ്ണ രാജാണ്.

ആബിദ് അൻവർ, ജീവൻ പദ്മകുമാർ, നേഹാ വേണുഗോപാൽ, ആകാശ് വിഎച്, എന്നിവരാണ് പാടിയിരിക്കുന്നത്. അമൽ മിഥു രമേഷാണ് മിക്‌സിങ്ങ്. ജെഎഎക്‌സ് ഫൈൻ ആർട്ട്‌സാണ് നിർമ്മാണം.

ഒരു കാലത്ത് യുവമനസ്സുകളിൽ ചലനം സൃഷ്ടിച്ച ഒരുപിടി എവർഗ്രീൻ ഗനങ്ങൾ കോർത്തിണക്കിയ ഈ മെഡ്‌ലി ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പലർക്കും നൊസ്റ്റാൾജിയ സമ്മാനിച്ച ഈ വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ കണ്ടത് ആയിരങ്ങളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here