‘ഞങ്ങളല്ല, അവരാണ് താരങ്ങള്‍’; പ്രളയത്തില്‍ രക്ഷകരായ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദരം (വീഡിയോ)

ഐ.എസ്.എല്‍ അഞ്ചാം സീസണിലെ ആദ്യ ഹോം മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ കളത്തിലിറങ്ങും. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റിയുമായാണ് മഞ്ഞപ്പട ഏറ്റുമുട്ടുക. ഈ സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയില്‍ വച്ച് എ.ടി.കെയെ തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് നാളെ സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. അത് താരങ്ങള്‍ക്ക് നല്‍കുന്ന ആവേശം ചെറുതല്ല.
എന്നാല്‍, ആദ്യ ജയം നല്‍കിയ ആവേശത്തേക്കാള്‍ മഞ്ഞപ്പടയുടെ ചുണക്കുട്ടന്‍മാരെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു കാര്യമുണ്ട്; ‘പ്രളയമുണ്ടായപ്പോള്‍ രക്ഷകരായെത്തിയ കേരളത്തിന്റെ സ്വന്തം മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയാണ് നാളെ തങ്ങള്‍ കളത്തിലിറങ്ങുന്നത്’. ഇത് നല്‍കുന്ന ആവേശം അത്ര ചെറുതല്ല. മത്സ്യതൊഴിലാളികളോടുള്ള ആദര സൂചകമായി പ്രത്യേക ജഴ്‌സിയും ടീം മാനേജുമെന്റ് തയ്യാറാക്കിയിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായ നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കാന്‍ മോഹന്‍ലാലും നാളെ കാണിയായി എത്തും. എല്ലാം കൊണ്ടും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് വലിയ വിരുന്നാകും സീസണിലെ മഞ്ഞപ്പടയുടെ ആദ്യ ഹോം മത്സരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here