തകര്‍ത്തടിച്ച് പൃഥ്വി ഷാ; തുടക്കം ആഘോഷമാക്കി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിച്ചു. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം രാജ്‌കോട്ടില്‍ ഇന്ത്യയുടെ ബാറ്റിംഗോടെയാണ് ആരംഭിച്ചിരിക്കുന്നത്. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടിയിട്ടുണ്ട്. റണ്‍സൊന്നുമെടുക്കാതെ ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ തുടക്കം മുതലേ ആക്രമിച്ച് കളിക്കുകയാണ്. 11 ഫോറുകളുടെ അകമ്പടിയോടെ 75 റണ്‍സ് നേടിയ പൃഥ്വി ഷായ്ക്ക് കൂട്ടായി 54 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ക്രീസിലുണ്ട്. ഓപ്പണറായാണ് ഷാ കളത്തിലിറങ്ങിയത്. പതിനെട്ടുകാരനായ പൃഥ്വി ഷാ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഇടം പിടിച്ചിരുന്നെങ്കിലും അവസാന പതിനൊന്നില്‍ ഉള്‍പ്പെട്ടിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here