‘പ്രകൃതി വിരുദ്ധ പീഡനക്കേസ് തലവേദനയായി’; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് പുറത്താക്കി

പ്രകൃതി വിരുദ്ധ പീഡനപ്പരാതിയില്‍ അന്വേഷണം നേരിടുന്ന യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ദേശീയ ടീമില്‍ നിന്ന് പുറത്താക്കി. ഈ മാസം നടക്കുന്ന മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ മാനേജുമെന്റ് പുറത്താക്കിയിരിക്കുന്നത്. ഇതോടെ, ഈ മാസം പതിനൊന്നിനു നടക്കുന്ന പോളണ്ടിനെതിരായ യുവേഫ നാഷ്ണല്‍ ലീഗ് മത്സരവും മൂന്ന് ദിവസത്തിന് ശേഷം നടക്കുന്ന സ്‌കോട്‌ലാന്‍ഡിനെതിരായ സൗഹൃദവും റോണോയ്ക്ക് നഷ്ടമാകും. നവംബറില്‍ നടക്കുന്ന പോര്‍ച്ചുഗല്‍ ടീമിന്റെ മത്സരങ്ങളിലും താരത്തെ ഉള്‍പ്പെടുത്തില്ലെന്നാണ് ടീം പരിശീലകന്‍ ഫെര്‍ണാഡോ സാന്റോസ് പറഞ്ഞിരിക്കുന്നത്.
പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കന്‍ യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം പുനരാരംഭിച്ചിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്.
യുഎസിലെ ലാസ് വേഗാസിലെ ഹോട്ടലില്‍ വച്ച് റൊണാള്‍ഡോ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി മുന്‍പ് പരാതി നല്‍കിയിട്ടുള്ളത്. ഈ കേസില്‍ 2009 ല്‍ തന്നെ അന്വേഷണം അവസാനിപ്പിച്ചതാണ്. എന്നാല്‍, ഇപ്പോള്‍ ഈ കേസില്‍ പോലീസ് അന്വേഷണം പുനരാരംഭിച്ചിരിക്കുകയാണ്. കാതറിന്‍ മൊയോര്‍ഗയെന്ന 34 കാരിയാണ് റൊണാള്‍ഡോയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here