കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരം; ആദ്യ ഇലവനില്‍ വിനീതില്ല

blasters s

ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിനായി കളത്തിലിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ മലയാളി താരം വിനീത് സ്ഥാനം പിടിച്ചില്ല. എ.ടി.കെ ക്കെതിരെ നടന്ന ആദ്യ മത്സരത്തിലെ ആദ്യ ഇലവനെയാണ് ഇന്നും നിലനിര്‍ത്തിയിരിക്കുന്നത്. മലയാളി കാരം അബ്ദുള്‍ സഹല്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. മുംബൈയ്‌ക്കെതിരെയാണ് കേരളത്തിന്റെ മത്സരം.

ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയെ ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചിരുന്നു. ആദ്യ ഹോം മത്സരം പ്രളയത്തില്‍ കേരളത്തിന്റെ രക്ഷകരായ മത്സ്യതൊഴിലാളികള്‍ക്ക് സമര്‍പ്പിക്കുന്നതായി ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലേക്ക് ആരാധകരുടെ ഒഴുക്കാണ്.

Top