അവസാന മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ‘സമനില പ്രഹരം’

kerala blasters

ജയിക്കുമെന്ന് ഉറപ്പിച്ച കളി കേരളത്തിന്റെ മഞ്ഞപ്പട അവസാന വിസില്‍ മുഴങ്ങും മുന്‍പേ കൈവിട്ടു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ മഞ്ഞക്കടല്‍ മത്സരത്തിന്റെ 94-ാം മിനിറ്റില്‍ നിശബ്ദമായി. ഒരു ഗോളിന് മുന്നിട്ട് നിന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ വലയില്‍ ഇന്‍ജുറി ടൈമില്‍ പ്രാഞ്ചല്‍ ഭൂമിജിന്റെ വക ഒരു കിടിലന്‍ ഗോള്‍. തോല്‍വി ഉറപ്പിച്ച മുംബൈയ്ക്ക് സമനിലയും (1-1). ഇന്‍ജുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ പ്രാഞ്ചലിന് 19 വയസ് മാത്രമാണ് പ്രായം. മത്സരത്തിന്റെ 24-ാം മിനിറ്റില്‍ ഹോളിചരണ്‍ നര്‍സാരിയാണ് കേരളത്തിന് വേണ്ടി ഗോള്‍ നേടിയത്.

മത്സരത്തിന്റെ ആദ്യനിമിഷം മുതല്‍ ഇരുടീമുകളും കേരളം ആക്രമിച്ച കളിക്കുകയായിരുന്നു. ആദ്യ മിനുട്ടുകളില്‍ തന്നെ മുംബൈ ഗോള്‍മുഖത്ത് പന്തെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങളാണ് ലഭിച്ചത്.

Top