സമാധാനത്തിനുള്ള നൊബേല്‍ നദിയ മുറാദിനും ഡെന്നിസ് മുകവെഗേയ്ക്കും

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.നദിയാ മുറാദ്,ഡെന്നിസ് മുഗ്വേഗെ എന്നിവര്‍ക്കാണ് പുരസ്‌കാരം.യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള പോാരാട്ടമാണ് ഇരുവരേയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
Watch the moment the 2018 Nobel Peace Prize is announced.
Presented by Berit Reiss-Andersen, Chair of the Norwegian Nobel Committee. pic.twitter.com/fIv2yWPxE6
— The Nobel Prize (@NobelPrize) 5 October 2018
ഐഎസ് ഭീകരതയില്‍നിന്നു രക്ഷപ്പെട്ട യസീദി വംശജയാണ് നദിയാ മുറാദ്. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഡോക്ടറാണ് ഡെന്നിസ് മുകവെഗേ. കോംഗോയില്‍ സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുക് വെഗെയും സംഘവും പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്ന ആയിരങ്ങളെയാണ് ശശ്രൂഷിക്കുന്നത്.സ്വന്തം സുരക്ഷപോലും കണക്കിലെടുക്കാതെ യുദ്ധകുറ്റങ്ങള്‍ക്കെതിരെ ഇരുവരും സമാനതകളില്ലാത്ത പോരാട്ടമാണ് നടത്തുന്നതെന്ന് നോബേല്‍ കമ്മറ്റി പരാമര്‍ശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here