‘മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും ബിജെപി അധികാരം നിലനിര്‍ത്തും’; കെ. സുരേന്ദ്രന്റെ പ്രവചനങ്ങള്‍

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രം പൂര്‍ത്തിയായപ്പോള്‍ തെരഞ്ഞെടുപ്പ് പ്രവചനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്ത്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നാണ് കെ. സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവചിച്ചിരിക്കുന്നത്. മാത്രമല്ല, കോണ്‍ഗ്രസ് ഭരണമുള്ള മിസോറാമില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും തെലുങ്കാനയില്‍ വലിയ മുന്നേറ്റമുണ്ടാവുമെന്നും സുരേന്ദ്രന്‍ പങ്കുവെച്ചിരിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here