Advertisement

അധ്യാപികയുടെ ക്രൂര മര്‍ദ്ദനം; വിദ്യാര്‍ത്ഥിയുടെ കൈഞരമ്പ് മുറിഞ്ഞു

October 6, 2018
0 minutes Read

അധ്യാപികയുടെ മർദ്ദനത്തിൽ വിദ്യാര്‍ത്ഥിയുടെ കൈ ഞരമ്പ് മുറിഞ്ഞു.കണ്ണൂർ മമ്പറത്താണ് സംഭവം. രണ്ടാം ക്ലാസുകാരന്‍റെ കൈയ്യിലെ ഞരമ്പിനാണ് പരിക്കേറ്റത്. പരീക്ഷ നടത്തുന്നതിനിടെ ഉത്തരം തെറ്റിച്ചതിന് സ്റ്റീല്‍ സ്കെയില്‍ കൊണ്ട് അധ്യാപിക മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് പരിക്ക് പറ്റിയത്.  കൈവെള്ളയിലെ ഞരമ്പ് മുറിഞ്ഞ് രക്തം വന്നതോടെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിക്കുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടിയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.  പോലീസിന് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മാതാപിതാക്കള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top