ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 154- മത് ശാഖ ബുധനാഴ്ച തബൂക്കില്‍ ഉദ്ഘാടനം ചെയ്യും

ജിദ്ദ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 154 മത്തെയും സൗദിയിലെ പതിനാലാമത്തെയും ശാഖ ബുധനാഴ്ച തബൂക്കില്‍ പ്രവര്‍ത്തനം ആരംഭിക്കും. തബൂക്ക് കിംഗ് ഫൈസല്‍ റോഡിലെ തബൂക്ക് പാര്‍ക്ക് മാളില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ഉദ്ഘാടനം. സൗദിയിലെ രാജകുടുംബാംഗങ്ങളും, നയതന്ത്ര പ്രതിനിധികളും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.
ലോകോത്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് 1,45,000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരിക്കുന്നതെന്ന് മാനേജുമെന്റ് അറിയിച്ചു. ഹോട്ട് ഫുഡ്, ബേക്കറി, ഇലക്ട്രോണിക് സാധനങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പഴം, പച്ചക്കറി, മാംസം, മത്സ്യം തുടങ്ങിയവയുടെ പ്രദേശത്തെ ഏറ്റവും വലിയ ശേഖരമാണ് പുതിയ ശാഖയിലുള്ളത്.
ചരിത്ര നഗരമായ തബൂക്കില്‍ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ സംരംഭമാണിത്. ഇസ്ലാമിക, ക്രൈസ്തവ, ജൂത മത ഗ്രന്ഥങ്ങളിലെല്ലാം പ്രതിപാതിക്കുന്ന പല ചരിത്ര സംഭവങ്ങള്‍ക്കും വേദിയായ ചില സ്ഥലങ്ങള്‍ ഈ പ്രവിശ്യയിലുണ്ട്. ചരിത്ര വിദ്യാര്‍ഥികളും വിനോദ സഞ്ചാരികളും വിശ്വാസികളും ദിനംപ്രതി ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നു.
കഴിഞ്ഞ മാസമാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നൂറ്റിയമ്പതാമത് ശാഖ റിയാദില്‍ ആരംഭിച്ചത്. ഉന്നത നിലവാരമുള്ള ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം.എ യൂസുഫലി പറഞ്ഞു. അതിവേഗം വളരുന്ന വിപണിയാണ് സൗദി. ഈ വര്‍ഷം തന്നെ ദമാമില്‍ പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കും. സൗദിയില്‍ റീട്ടെയില്‍, ലോജിസ്റ്റിക്‌സ്, ഫുഡ് പ്രോസസിംഗ് യൂണിറ്റ് തുടങ്ങിയ മേഖലകളില്‍ ലുലുഗ്രൂപ്പ് നൂറു കോടിയോളം റിയാല്‍ ഇന്‍വെസ്റ്റ് ചെയ്തതായും യൂസുഫലി അറിയിച്ചു. സൗദിയില്‍ മാത്രം ലുലു ശാഖകളില്‍ മുവ്വായിരത്തിലധികം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. 2020 ആകുമ്പോഴേക്കും ഇത് ആറായിരത്തിലെത്തും.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയും ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഹൈപ്പര്‍മാര്‍ക്കറ്റുമാണ് ലുലു. ഇന്ത്യ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഏറ്റവും വേഗത്തില്‍ വളരുന്ന റീട്ടെയില്‍ ശൃംഖല ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആണ്. പതിനൊന്നു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ആണ് ദിനംപ്രതി ലുലു ശാഖകളില്‍ ഷോപ്പിംഗ് നടത്തുന്നത്. ആഗോള തലത്തില്‍ 46,300 പേര്‍ക്ക് തൊഴില്‍ ഗ്രൂപ്പ് നല്‍കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here