വിവാഹദിനം വധുവിന്റെ വേഷത്തിൽ അവളെത്തി, പ്രതിശ്രുധ വരന്റെ ശവക്കല്ലറയ്ക്ക് മുന്നിൽ; സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചിത്രത്തിന് പിന്നിലെ കഥ

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും വൈറലായ ഒരു ചിത്രമുണ്ട്. വിവാഹവേഷത്തിൽ തന്റെ പ്രതിശ്രുധ വരന്റെ ശവക്കല്ലറയ്ക്ക് മുന്നിൽ നിന്ന് വിതുമ്പുന്ന ഒരു വധുവിന്റെ ചിത്രം. ജെസീക്ക പാഡ്‌ഗെറ്റാണ് ചിത്രത്തിൽ കാണുന്ന യുവതി. തന്റെ പ്രതിശ്രുധ വരനായ കെൻഡൽ ജെയിംസ് മർഫിയുടെ ശവക്കല്ലറയ്ക്ക് മുന്നിലിരുന്നാണ് ജെസീക്ക വിതുമ്പുന്നത്.
വിവാഹദിനത്തിൽ മർഫി ഇല്ലാതിരുന്നിട്ടും മർഫിയുടെ ബൂട്ടും, സുരക്ഷാ വസ്ത്രങ്ങളും, തൊപ്പിയുമെല്ലാം ചേർത്തുവെച്ച് അതിനൊപ്പം നിന്നും ജെസീക്ക ചിത്രമെടുത്തു.
മർഫിയുടെ ബൂട്ടിനകത്ത് പൂക്കൾ നിറച്ച് ജെസീക്കയ്ക്ക് നൽകിയപ്പോൾ ജസീക്ക പൊട്ടിക്കരഞ്ഞുപോയി. ബൂട്ടിൽ ഒരു വാചകവും എഴുതിയിരുന്നു, ‘ജെസീക്ക, നിന്റെ പാത എന്തുതന്നെയാകട്ടെ, ഞാൻ എപ്പോഴഉം നിന്നോടൊപ്പം ഉണ്ടാകും. സ്‌നേഹപൂർവ്വം കെൻഡൽ ജെയിംസ്’.
വിവാഹ ചടങ്ങിനോടനുബന്ധിച്ച് മർഫിയുടേയും ജെസീക്കയുടേയും കുടുംബാംഗങ്ങൾ മർഫിയുടെ ശവക്കല്ലറയ്ക്ക് മുകളിൽ പേപ്പർ ലാന്റേണുകൾ പറത്തി.
ലവിങ്ങ് ലൈഫ് ഫോടടോഗ്രഫി ന്നെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രങ്ങൾ പുറത്തുവരുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഇൻഡിയാനയിലെ മോണ്ട്‌ഗോമറിയിലെ അഗ്നിസുരക്ഷാസേനാ ജീവിനക്കാരനായിരുന്നു മർഫി. ജോലിയുടെ ഭാഗമായി അപകടം നടന്ന സ്ഥലത്തേക്ക് പാഞ്ഞ വണ്ടി മൂന്ന് കാറുകളിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് മർഫി മരിച്ചത്. നവംബർ 2017 ലായിരുന്നു അപകടം. അപകടസമയത്ത് കോൾബി ബ്ലേക്കാണ് വണ്ടിയോടിച്ചിരുന്നത്. അപ്പോൾ കോൾബിയുടെ രക്തത്തിൽ 0.21 ശതമാനം ആൽക്കഹോളാണ് ഉണ്ടായിരുന്നത്. വണ്ടിയോടിക്കുമ്പോൾ 0.08 ശതമാനമാണ് ശരീരത്തിൽ അനുവദനീയമായ ആൽകഹോളിന്റെ അളവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here