കേന്ദ്ര സർക്കാരിനെതിരെ വിമർശനം; മാധ്യമ പ്രവർത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂട്ടിച്ചു

facebook account of journalists who criticized central govt blocked

കേന്ദ്രസർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക് പൂട്ട് വീണു. സർക്കാരിനെതിരായി വാർത്ത നൽകുന്ന വെബ്‌ പോർട്ടലുകളുടെ എഡിറ്റർമാരുടെ ഉൾപ്പെടെയുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്.

മുൻ ബിബിസി മാധ്യമപ്രവർത്തകനും ജനതാ കാ റിപ്പോർട്ടർ എഡിറ്ററുമായ റിഫാത് ജാവേദ്, പ്രശസ്ത കോളമിസ്റ്റായി ഐജാസ് സെയ്ദ്, അജയ് പ്രകാശ് (ദൈനിക് ഭാസ്‌കർ), പ്രേമ നേഗി, പ്രകാശ് (ജൻവാർ), മുംതാസ് ആലം, സെയ്ദ് അബ്ബാസ് (കാരവാൻ), ബോൾട്ടാ ഹിന്ദുസ്ഥാൻ.കോം, വസീം ത്യാഗി, സഞ്ജയ് പാണ്ഡെ എന്നിവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളാണ് പൂട്ടിച്ചത്.

ജനതാ കാ റിപ്പോർട്ടർ എഡിറ്റർ റിഫാത് ജാവേദിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടാണ് ഇത്തരത്തിൽ ആദ്യം ബ്ലോക്ക് ചെയ്തത്. സെപ്റ്റംബർ 27ന് അയോധ്യക്കേസിലെ ഒരു വിധിയെ കുറിച്ച് പോസ്റ്റിട്ട് ഒരു മിനുട്ടിന് ശേഷം അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു. കാരവാനിലെയും ജൻവാറിലെയും മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകളാണ് ഏറ്റവുമധികം ബ്ലോക്ക് ചെയ്യപ്പെട്ടത്.

സർക്കാരിനെ വിമർശിച്ച് വാർത്ത കൊടുത്തതിന് തങ്ങളുടെ എഡിറ്റർമാരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ തടഞ്ഞുവെച്ചതായി നേരത്തെ കാരവാൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഗൗതം നവ്‌ലേഖയെ ജാമ്യത്തിൽ വിട്ട വാർത്തയടക്കം അഞ്ച് വാർത്തകൾ നൽകിയതിന് ജൻവാർ പേജിന്റെ അഡ്മിനുകളുടെ അക്കൗണ്ടുകൾ പൂട്ടിച്ചിരുന്നു.

Top