ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയുടെ നിലയില്‍ പുരോഗതി. ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. എങ്കിലും ഐസിയുവിലാണ് ലക്ഷ്മി. ബാലഭാസ്കറിന്റേയും മകളുടേയും മരണം ലക്ഷ്മിയെ അറിയിച്ചുവെന്നാണ് സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്.
സെപ്തംബര്‍ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷന് സമീപത്ത് വച്ചാണ് അപകടം നടന്നത്. മകള്‍ തേജസ്വിനി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിനാണ് മരിച്ചത്. ഇരുവരുടേയും മരണം ഇത് വരെ ലക്ഷ്മിയെ അറിയിച്ചിരുന്നില്ല. കഴിഞ്ഞദിവസം ലക്ഷ്മിയുടെ അമ്മയാണ് ലക്ഷ്മിയെ വിവരം അറിയിച്ചത്.
പ്രണയവിവാഹമായിരുന്നു ബാലഭാസ്കറിന്റേയും ലക്ഷ്മിയുേടതും നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here