എഎസ്ജി തുഷാർ മെഹ്തയെ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയായി നിയമിച്ചു

അഡീഷ്ണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയായിരുന്ന തുഷാർ മെഹ്തയെ പുതിയ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയായി നിയമിച്ചു. ക്യാബിനെറ്റിന്റെ അപ്പോയിൻമെന്റ് കമ്മിറ്റി തീരുമാനം അംഗീകരിച്ചു. ജൂൺ 30, 2020 വരെയാണ് കാലാവധി.
കഴിഞ്ഞ 11 മാസമായി ഈ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഒക്ടോബർ 20, 2017 ലാണ് മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ ഈ സ്ഥാനത്തുനിന്നും രാജിവെക്കുന്നത്.