അനുമതി നിഷേധിച്ച ബ്രൂവറിക്ക് വീണ്ടും അനുമതി; സര്‍ക്കാര്‍ കുരുക്കില്‍

ബ്രൂവറി കുരുക്ക് സര്‍ക്കാറിനെ വിട്ടൊഴിയുന്നില്ല. അബ്കാരി നയം എതിരെന്ന് ചൂണ്ടിക്കാട്ടി 2016 ല്‍ അനുമതി നിഷേധിച്ച ബ്രൂവറി കമ്പനിക്ക് 2018 ല്‍ വീണ്ടും അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അപ്പോളോ കമ്പനിയുടെ ബ്രൂവറിക്ക് 2016 ല്‍ നികുതി വകുപ്പിന്റെ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി അനുമതി നിഷേധിച്ചിരുന്നു. നിലവിലെ ചട്ടപ്രകാരം കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ കഴിയില്ലെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. അതേ ബ്രൂവറിക്കാണ് രമ്ടു വര്‍ഷത്തിന് ശേഷം വീണ്ടും അനുമതി നല്‍കിയത.് ഈ നടപടിയാണ് വീണ്ടും സര്‍ക്കാറിനെ കുരുക്കിലാക്കുന്നത്. അബ്കാരി നയത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ഈ രണ്ട് വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here