സംസ്ഥാനത്ത് ബ്രൂവറി തുടങ്ങും

TP Ramakrishnan

ബ്രൂവറി തുടങ്ങുമെന്ന് സൂചന നൽകി മന്ത്രി ടി പി രാമകൃഷ്ണൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം കൂടി പരിഗണിച്ചാണിത്. ബ്രൂവറി തുടങ്ങിയാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആകും. നിലവിൽ പുറത്തുനിന്ന് മദ്യം കേരളത്തിലേക്ക് കൊണ്ടു വരികയാണ്. ബ്രൂവറി സംബന്ധിച്ച് ലഭിച്ച റിപ്പോർട്ട് പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. കേരളത്തില്‍ നിന്ന് ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് തന്നെ കത്ത് നല്‍കിയിട്ടുണ്ട്. നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് മദ്യം എത്തുന്നത്. ഇത് കേരളത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top