സംവിധായകൻ സുകുമേനോൻ അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ സുകുമേനോൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 78 വയസ്സായിരുന്നു. ചെന്നൈ മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
സിദ്ധിഖ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ‘അച്ഛൻ തന്ന ഭാര്യ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. നമ്മുടെ നാട് ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തിലകൻ പ്രധാന വേഷത്തിൽ അഭിനയിച്ച കളഭമഴയായിരുന്നു അവസാന ചിത്രം.
ആദ്യകാല സംവിധായകൻ വേണുവിന്റെ സഹോദരൻ കൂടിയായ സുകു മേനോൻ , വേണുവിനൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ചെന്നൈയിൽ നടക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here