Advertisement

കര്‍ണാടക മന്ത്രിസഭയിലെ വിദ്യാഭ്യാമന്ത്രി രാജിവച്ചു

October 11, 2018
Google News 0 minutes Read

കര്‍ണാടക മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയും ബി.എസ്.പി നേതാവുമായ എന്‍. മഹേഷ് രാജിവച്ചു. കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള അഭിപ്രായ ഭിന്നതയാമ് രാജിയിലേക്ക് നയിച്ചതെന്ന് സൂചന. എന്നാല്‍, രാജി വയ്ക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ദേശീയതലത്തിൽ കോൺഗ്രസും ബി.എസ്.പിയും തമ്മിലുള്ള ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് കർണാടകയിലെ സഖ്യകക്ഷി മന്ത്രിസഭയിൽനിന്ന് ബി.എസ്.പി അംഗം പിൻമാറിയിരിക്കുന്നത്. അടുത്തിടെ നടക്കാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബി.എസ്.പി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യകക്ഷിയിൽനിന്ന് ബി.എസ്.പി അംഗം രാജിവെച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here