എംടി വാസുദേവന്‍ നായര്‍ രണ്ടാമൂഴത്തില്‍ നിന്ന് പിന്മാറി

രണ്ടാമൂഴം സിനിമയില്‍ നിന്ന് എംടി പിന്മാറുന്നു. തിരക്കഥ തിരികെ കിട്ടണം എന്നാവശ്യപ്പെട്ട് എംടി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി. പ്രൊജക്റ്റ് നീണ്ട് പോകുന്ന പ്രതിഷേധിച്ചാണ് നടപടി. മൂന്ന് വര്‍ഷം മുമ്പാണ് തിരക്കഥ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. എന്നാല്‍ ഇത് വരെ ചിത്രീകരണം ആരംഭിച്ചില്ലെന്നും എംടി പറയുന്നു. മുന്‍കൂറായി നല്‍കിയ പണം തിരിച്ച് നല്‍കുമെന്നും എംടി പറയുന്നു.
മലയാള സിനിമ കണ്ട ഏറ്റവും വലിയ ബിഗ്ബജറ്റ് പടം എന്ന ടാഗ് ലൈനോടെയാണ് രണ്ടാമൂഴം അനൗണ്‍സ് ചെയ്യപ്പെട്ടത്. ആയിരം കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്നായിരുന്നു വാര്‍ത്തകള്‍. പ്രമുഖ പ്രവാസി വ്യവസായി ബിആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭീമനായി മോഹന്‍ലാല്‍ എത്തുമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ബോളിവുഡ്, കോളിവുഡ്, ഹോളിവുഡ്, ടോളിവുഡ് താരങ്ങൾ ചിത്രത്തിൽ അണിനിരക്കുമെന്നും മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കുമെന്നുമാണ് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here