രണ്ടാമൂഴവുമായി മുന്നേറും; എംടിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

രണ്ടാമൂഴത്തില്‍ നിന്നും പിന്‍മാറുമെന്ന എംടിയുടെ നിലപാടിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ പ്രതികരണമറിയിച്ചത്.
രണ്ടാമൂഴം നടക്കുമെന്നും പ്രൊജക്ടിനെക്കുറിച്ചുള്ള കൃത്യമായ കാര്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും കാര്യങ്ങള്‍ കൃത്യമായി അറിയിച്ചതിന് ശേഷം സിനിമയുമായി മുന്നേറുമെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥയാണ് എംടി സംവിധായകന് കൈമാറിയത് എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും സിനിമ തുടങ്ങാതിരുന്നതോടെയാണ് സിനിമയില്‍ നിന്നും പിന്‍വാങ്ങാന്‍ എംടി തീരുമാനിച്ചത്.