നാല് പതിറ്റാണ്ട് പിന്നിട്ട സിപിഎം മുഖപത്രം ‘ഡെയ്‌ലി ദേശർ കഥ’യുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയ നടപടി ത്രിപുര ഹൈക്കോടതി സ്റ്റേ ചെയ്തു

കഴിഞ്ഞ 40 വർഷമായി സിപിഎം മുഖപത്രമായിരുന്ന ‘ഡെയ്‌ലി ദേശർ കഥ’യുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയ നടപടി ത്രിപുര ഹൈക്കോടതി സ്റ്റേ ചെയ്തു.

ജില്ലാ മജിസ്‌ട്രേറ്റിന്റെ ഒക്ടോബർ ഒന്നിലെ ഉത്തരവ് പ്രകാരമാണ് രജിസ്ട്രാർ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് ഇന്ത്യ (ആർഎൻഐ), പ്രസ് ആന്റ് രജിസ്‌ട്രേഷൻ ഓഫ് ബുക്ക്‌സ് ആക്ട് 1867 ന് കീഴിലെ രജിസ്‌ട്രേഷൻ റദ്ദാക്കിയത്. പത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഉത്തരവിടുന്നത്.

റദ്ദാക്കിയ നടപടിക്കെതിരെ, പത്രത്തിന്റെ നിലവിലെ ഉടമസ്ഥരായ ഡെയ്‌ലി ദേശർ കഥ ട്രസ്റ്റ് ത്രിപുര ഹൈക്കോടതിയിൽ റിറ്റ് ഹർജി നൽകിയിട്ടുണ്ട്. 1979 ലെ ആക്ട് പ്രകാരമാണ് പത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഹർജിയിൽ പറയുന്നു. 2012 ൽ പുതുതായി രൂപീകരിച്ച സൊസൈറ്റിക്ക് പത്രത്തിന്റെ ഉടമസ്ഥാവകാശം കൈമാറി. പത്രത്തിന്റെ എഡിറ്റർ ഗൗതം ദാസ് ഉടമസ്ഥാവകാശം മാറ്റിയതിന് ശേഷവും എഡിറ്ററായി തുടർന്നു. സൊസൈറ്റിയുടെ അധികാരികളിൽ ഒരാൾ കൂടിയാണ് ഗൗതം. ഇത് സംബന്ധിച്ച് ദാസ് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

Top