ഫ്‌ളിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ്; പകുതി വിലക്ക് വാങ്ങാം ഈ സ്മാർട്ട് ഫോണുകൾ

വിലക്കുറവിന്റെ പെരുമഴക്കാലവുമായി ഫഌപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് ത്തെി കഴിഞ്ഞു. ഒക്ടോബർ 10 ന് തുടങ്ങിയ ഓഫർ ഈ മാസം 14 വരെ നീളും. തുടങ്ങി ആദ്യ ദിനം തന്നെ 30 ലക്ഷത്തിൽ പരം ഫോണുകളാണ് ഫഌപ്കാർട്ടിലൂടെ വിറ്റഴിഞ്ഞത്.
മികച്ച ഫോണുകൾ ഏറ്റവും കുറവ് വിലയിൽ ലഭിക്കുന്നതാണ് വിപണി ഇത്ര കൊഴുക്കാൻ കാരണം. ഐഫോൺ X, Xs, 8, 7, 6s, SE തുടങ്ങിയവയ്ക്കുള്ള വിലക്കുറവിന് പുറമെ സാധാരണക്കാരെ ലക്ഷ്യമിട്ടുക്കൊണ്ട് ബഡ്ജറ്റ് ഫോണുകൾക്കും വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
49,990 രൂപ വില വരുന്ന സാംസങ്ങ് ഗാലക്‌സി എസ്8 ന് 29,990 രൂപയാണ് ഫഌപ്കാർട്ടിലെ നിലവിലെ വില. 10,999 രൂപയുടെ ലെനോവോ കെ8 ന് 6,999 രൂപയും, 10,990 രൂപ വില വരുന്ന ഒപ്പോ എ71കെയ്ക്ക് പുതിയ എഡിഷന് 6,990 ഉം, 34,999 രൂപ വിലമതിക്കുന്ന മോട്ടോ Z2 ഫോഴ്‌സിന് 17,499 രൂപയുമാണ് ഫഌപ്കാർട്ടിലെ ഓഫർ പ്രൈസ്.
ഇതിന് പുറമെ ഹോണർ 10 24,999 രൂപയ്ക്കും, മോട്ടോ എക്‌സ്4, 10,999 രൂപയ്ക്കും, എംഐ സിക്‌സ്2 22,999 രൂപയ്ക്കും, ലെനോവോ ഫാംബ് 2 പ്രോ 14,999 രൂപയ്ക്കും, മോട്ടോ Z പ്ലേ വിത്ത് സ്റ്റൈൽ മോഡ് 8,999 രൂപയ്ക്കും, അസ്യൂസ് സെൻഫോൺ 3 മാക്‌സ് 6,999, റെഡ്മി നോട്ട് 5 പ്രോ (4 ജിബി റാം 64 ജിബി) 12,999 രൂപയ്ക്കും, ഹോണർ 9എനിന് (3ജിബി, 32 ജിബി) 9,999 രൂപയും, റെഡ്മി 6 ന് 7,999 രൂപയും, റെഡ്മി 2 ന് 8,990 രൂപയ്ക്കും, നോക്കിയ 6.1 പ്ലസ് 14,999 രൂപയ്ക്കും ലഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here