ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ കൊളീജിയം ശുപാര്‍ശ ചെയ്തു

മൂന്ന് അഭിഭാഷകരും രണ്ട് ജില്ലാ ജഡ്ജിയുമടക്കം ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ കൊളീജിയം ശുപാര്‍ശ ചെയ്തു. അഭിഭാഷകരായ വി.ജി. അരുണ്‍, എന്‍. നഗരേഷ്, പി.വി. കുഞ്ഞികൃഷ്ണന്‍, ജില്ലാ ജഡ്ജിമാരായ ടി.വി. അനില്‍ കുമാര്‍, എന്‍. അനില്‍ കുമാര്‍ എന്നിവരെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാറിന് നല്‍കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് മഥന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിന്റേതാണ് ശുപാര്‍ശകള്‍.അതിനിടയില്‍ ചീഫ് ജസ്റ്റിസുമായി കൂടികാഴ്ച നടത്തിയ മൂന്ന് പേരുടെ പേര് പരിഗണിക്കുന്നത് നീട്ടി വച്ചിട്ടുണ്ട്. എസ്. രമേശ്, വിജു എബ്രഹാം, ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവരെ ശുപാര്‍ശ ചെയ്യുന്നതാണ് നീട്ടിയത്. അഡ്വ. പി. ഗോപാലിനെ കോളീജിയം ശുപാര്‍ശ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ വരുമാനമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മതിയായ യോഗ്യത കുറവുമാണ് ശുപാര്‍ശ ചെയ്യാതിരിക്കാന്‍ കാരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here