Advertisement

ഈ സീസണില്‍ തന്നെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി

October 13, 2018
Google News 0 minutes Read

ഈ മണ്ഡലകാലത്ത് തന്നെ ഒരു കൂട്ടം സ്ത്രീകളുമായി ശബരിമലയിലെത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ സ്ത്രീകളുടെ മൗലികാവകാശത്തെയാണ് എതിര്‍ക്കുന്നതെന്നും തൃപ്തി ദേശായി പറഞ്ഞു. തന്റെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട തീയ്യതി തീരുമാനിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശനത്തിനായി സമരങ്ങള്‍ നടത്തിയാണ് ഭൂമാതാ ബ്രിഗേഡ് എന്ന സ്ത്രീപക്ഷ സംഘടനയും അതിന്റെ നേതാവായ തൃപ്തി ദേശായിയും ശ്രദ്ധ നേടുന്നത്. ശനി ശിംഘ്‌നാപുര്‍ ക്ഷേത്രം, ഹാജി അലി ദര്‍ഗ്ഗ, പൂനെ മഹാലക്ഷ്മി ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീപ്രവേശനം നടപ്പാക്കിയ ശേഷമാണ് ഇവര്‍ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ഏറ്റെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here