ഇന്തോനീഷ്യയിലെ പ്രളയം; മരണസംഖ്യ 27 ആയി

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 27 ആയി. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

രക്ഷാപ്രവർത്തനം ഊർജ്ജിതമായി പ്രയോഗിക്കുകയാണ്. സുമാത്രയുടെ വടക്ക്, പടിഞ്ഞാറ് മേഖലകളെയാണ് പ്രളയം ഗുരുതരമായി ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Top