Advertisement

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിവിട്ടു

October 14, 2018
Google News 0 minutes Read

ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിവിട്ടു.പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന പരീക്കര്‍ ഞായറാഴ്ചയാണ് ആശുപത്രിവിട്ടത്.ഞായറാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം ഗോവയിലേക്കുപോകും.

പരീക്കറുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.എന്നാല്‍ അദ്ദേഹത്തെ രാവിലെ അത്യാഹിത വിഭാഗത്തില്‍നിന്നും മാറ്റുകയും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തതായി എയിംസ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസമാണ് പരീക്കറെ എയിംസില്‍ പ്രവേശിപ്പിച്ചത്.പാന്‍ ക്രിയാസ് സംബന്ധമായ അസുഖത്തിന്റെതുടര്‍പരിശോധനയ്ക്കും ചികിത്സയ്ക്കുമായാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.ഗോവയിലെ ആശുപത്രിയില്‍നിന്ന് അദ്ദേഹത്തെസ്ഥിതി മോശമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു ഡല്‍ഹിയിലേക്കു കൊണ്ടുവരികയായിരുന്നു.

യുഎസില്‍ ചികിത്സയ്ക്കു ശേഷം തിരിച്ചത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഉത്തരഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്.എന്നാല്‍ വീണ്ടും നിലവഷളായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ എയിംസിലേക്കു മാറ്റികയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here