തുർക്കിയിൽ അഭയാർത്ഥികൾ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 22 പേർ മരിച്ചു

accident

തുർക്കിയിൽ അഭയാർത്ഥികൾ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 22 പേർ മരിച്ചു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടും. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. ട്രക്ക് നദിയിലേക്കാണ് മറിഞ്ഞത്. എയ്ദിനിൽ നിന്ന് ഇസ്മിറിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. തുർക്കി വഴി യൂറോപ്പിലേക്ക് കടക്കുന്ന അഭായാർത്ഥികളാണ് ട്രക്കിൽ ഉണ്ടായിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top