സിനിമാ സെറ്റുകളിൽ പരാതി പരിഹാര സമിതിയുടെ ആവശ്യമില്ല; ആഷിഖ് അബുവിന്റെ സെറ്റിൽ ഇത് അനിവാര്യമായിരിക്കും : സിദ്ദീഖ്

no need of ICC in film set says siddique

വാർത്താ സമ്മേളനത്തിൽ സംവിധായകൻ ആഷിഖ് അബുവിനെതിരെയും ആഞ്ഞടിച്ച് സിദ്ദീഖ്. സിനിനമാ സെറ്റുകളിൽ പരാതി പരിഹാര സമിതിയുടെ ആവശ്യമില്ലെന്നും ആഷിഖ് അബുവിന്റെ സെറ്റിൽ ഇത് അനിവാര്യമായിരിക്കുമെന്നും സിദ്ദീഖ് പറഞ്ഞു.

തന്റെ സിനിമാ സെറ്റുകളിൽ ഇനിമുതൽ ഐസിസി (ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി) പ്രവർത്തിക്കുമെന്ന് സംവിധാകൻ ആഷിഖ് അബു ഇന്നലെ അറിയിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് സിദ്ദീഖിന്റെ പ്രസ്താവന.

സിനിമ ഒരു കുടുംബമാണെന്നും അവിടെ കമ്മിറ്റിയുടെ ആവശ്യമില്ലെന്നും സിദ്ദീഖ് പറഞ്ഞു. നടിയുടെ അവസരം നിഷേധിച്ചത് ഏത് സംവിധായകനാണെന്നോ, ഏത് നടനാണെന്നോ, ആക്രമിച്ചതാരെന്നോ എല്ലാം തുറന്നു പറയാതെ കമ്മിറ്റി ഉണ്ടായിട്ട് കാര്യമില്ല. കമ്മിറ്റിക്ക് മുമ്പാകെയും വ്യക്തതയില്ലാത്ത ഇക്കാര്യങ്ങൾ പറയാനെങ്കിൽ കമ്മിറ്റി എന്തിനെന്നും സിദ്ദീഖ് ചോദിച്ചു.

പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ എഎംഎംഎ അടിയന്തര ജനറൽ ബോഡി യോഗം ചേരില്ലെന്നും യോഗം അടുത്ത ജൂണിലാകും ഉണ്ടാവുകയെന്നും സിദ്ദീഖ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top