ഗോവയിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ഗോവയിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ദയാനന്ദ് സോപ്‌തെ, സുഭാഷ് ഷിരോദ്കര്‍ എന്നിവരാണ് ബിജെപിയിലേക്ക് കൂടുമാറിയത്. തങ്ങള്‍ ഇന്ന് ബിജെപിയില്‍ ചേരുകയാണെന്നും വരുംദിവസങ്ങളില്‍ 2,3 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജി വച്ച് ബിജെപിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ചൊവ്വാഴ്ച ഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ട ശേഷം സുഭാഷ് പറഞ്ഞു.
ദയാനന്ദും സുഭാഷും രാജി സമര്‍പ്പിച്ച കാര്യം ഗോവ നിയമസഭാ സ്പീക്കര്‍ ഡോ പ്രമോദ് സാവന്ത് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മര്‍ദത്തിനു വഴങ്ങിയല്ലെന്നും സ്വമേധയാ രാജി സമര്‍പ്പിക്കുകയാണെന്നും ഇരുവരും വ്യക്തമാക്കിയതായും സാവന്ത് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here