ഫ്രാങ്കോ മുളക്കല്‍ ജയില്‍ മോചിതനായി

pala bishop met franco mulakkal

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ജയില്‍ മോചിതനായി. പാലാ സബ് ജയിലിന് പുറത്ത് വലിയ വിശ്വാസി സമൂഹമാണ് ബിഷപ്പിനെ സ്വീകരിക്കാന്‍ എത്തിയത്.  ഇന്നലെയാണ് പീഡനക്കേസില്‍ കേസില്‍ ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനല്ലാതെ കേരളത്തില്‍ പ്രവേശിക്കരുതെന്നത് അടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇന്നലെ ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് കിട്ടാൻ വൈകിയതിനാൽ ഇന്നലെ പാലാ മജിസ്ട്രേട്ടിന് റിലീസിംഗ് ഓർഡർ പുറപ്പെടുവിക്കാൻ കഴിഞ്ഞിരുന്നില്ല. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ കഴിഞ്ഞ മാസം 21 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാകുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top