പമ്പയില്‍ പ്രതിഷേധം അക്രമാസക്തം; പോലീസ് ജീപ്പിന് നേരെ കല്ലേറ്

പമ്പയില്‍ പ്രതിഷേധം അക്രമാസക്തമാകുന്നു. പമ്പയില്‍ വന്‍ ജനക്കൂട്ടം സംഘടിച്ചെത്തുകയാണ്. യുവതികളെ നിര്‍ബന്ധിച്ച് ബസില്‍ നിന്ന് പുറത്തിറക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സംഘടിതമായി ആക്രമണം നടക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്യാമറ അടിച്ച് തകര്‍ത്തു. ആജ് തക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. റിപ്ലബ്ലിക്ക് ചാനലിന്റെ വാഹനം പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തു. ന്യൂസ് മിനിട്ടിന്റെ ലേഖിക സരിത എസ് ബാലനെ ബസില്‍ നിന്ന് ഇറക്കി വിട്ടു. പത്തനംതിട്ടയിലെ പ്രദേശിക ഓൺലൈൻ ചാനലിന്റെ ക്യാമറ തകർത്തു.
നേരത്തെ പമ്പയില്‍ നിന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ ഇങ്ങോട്ടേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here