ശബരിമല സ്ത്രീ പ്രവേശനം; പ്രതിഷേധിക്കുന്നവര്‍ക്ക് അയ്യപ്പദോഷമണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്‍

ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്‍. ‘ഈ ഹീനകൃത്യത്തില്‍ നിന്ന് അവര്‍ പിന്മാറണം. അവര്‍ ചെയ്യുന്നത് മഹാപാപമാണ്. അവര്‍ക്ക് നാശമുണ്ടാകും. അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ല’ പ്രതിഷേധക്കാരെ കുറിച്ച് മന്ത്രി പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ കെ. സുധാകരന്റെ ഉപവാസം വലിയ തമാശയാണെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി ചരിത്രപരമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസില്‍ ഓരോരുത്തര്‍ക്കും തോന്നുന്നതു പോലെയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here