Advertisement

മുത്തലാഖ് നിരോധന വിധിയെ അനുകൂലിച്ചവരാണ് ശബരിമല വിധിയെ എതിര്‍ക്കുന്നത്: സുബ്രഹ്മണ്യ സ്വാമി

October 17, 2018
Google News 1 minute Read

ശബരിമല പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരെ ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യ സ്വാമി. മുത്തലാഖ് നിരോധനത്തെ അനുകൂലിച്ച വ്യക്തികളാണ് ഇപ്പോൾ ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നതെന്ന് സ്വാമി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.

സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് നൂറ്റാണ്ടുകളായി പാലിച്ചു വരുന്ന പാരമ്പര്യത്തിന്റെ ഭാഗമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നാൽ അത്തരത്തിലൊരു പാരമ്പര്യത്തിന്റെ ഭാഗമാണ് മുത്തലാഖും, മുത്തലാഖ് നിരോധിച്ചപ്പോൾ കോടതി വിധിയെ ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്തവരാണ് ഇപ്പോൾ സമരവുമായി തെരുവിലിറങ്ങിയത്-; സുബ്രഹ്മണ്യ സ്വാമി ട്വിറ്ററിൽ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here