Advertisement

മീടൂ; എംജെ അക്ബർ നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് മാറ്റി

October 18, 2018
Google News 0 minutes Read
mj akbar

മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി ലൈംഗികാരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകയ്‌ക്കെതിരെ എംജെ അക്ബർ നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് മാറ്റി. ഈ മാസം 31 ലേക്ക് കേസ് പരിഗണിക്കുന്നത് മാറ്റി വെച്ചിരിക്കുന്നത്.

പ്രിയാ രമണി ട്വിറ്ററിലൂടെ ഉന്നയിച്ച ആരോപണങ്ങൾ അപകീർത്തിപ്പെടുത്തുന്നതെന്നാണ് അക്ബറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഗീതാ ലൂത്ര വാദിച്ചത്. ഹർജി പരിഗണിക്കുന്ന 31 ന് ഉച്ചക്ക് 12 മണിക്ക് അക്ബർ കോടതിയിൽ ഹാജരാകണം.

അതേസമയം മാധ്യമപ്രവർത്തകയ്‌ക്കെതിരെ അക്ബർ നൽകിയ മാനനഷ്ടകേസ് പിൻവലിക്കാൻ തയ്യാറാകണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്ക് നിയമസഹായം നല്കാൻ തയ്യാറെന്നും എഡിറ്റേഴ്‌സ് ഗിൽഡ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here